കൊല്ലം: ചടയമംഗലത്ത് സർവീസ് നടത്തുന്നതിനിടെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ തീപിടിത്തമുണ്ടായി. കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം.......
ന്യൂഡൽഹി: ജയിലിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്വന്തം ചെലവിൽ ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി ഭീകരക്കേസ് പ്രതി ഡൽഹി കോടതിയെ സമീപിച്ചു. എൻഐഎയുടെ ഭീകരക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക് ആണ് ജയിലിനുള്ളിൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ അനുമതി തേടിയത്. ......
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ശ്രമത്തിനിടെ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ......
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി നാലു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ......
കോഴിക്കോട്: ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറു പേർ അറസ്റ്റിലായി. കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഈ മാസം ഏഴിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ......
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ (86) കബറടക്കം ഷിയാ വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ നടന്നു. ഒരാഴ്ച നീണ്ട അനുസ്മരണച്ചടങ്ങുകൾക്കും പൊതുദർശനത്തിനും ശേഷമാണ് നാലു പതിറ്റാണ്ടിലേറെ രാജ്യത്തെ നയിച്ച ആത്മീയ നേതാവിന് ഔദ്യോഗികമായി അന്ത്യാഞ്ജലി അർപ്പിച്ചത്.
ഖമനയിയുടെ ജന്മനാടായ മഷ്ഹദിലേക്ക് പുലർച്ചെ മുതൽ ആയിരക്കണക്കിന് അനുയായികൾ വിലാപയാത്രയായി ഒഴുകിയെത്തി. ......
മാസച്യുസെറ്റ്സ്: ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പ് തുടരുന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയ ഫ്രഞ്ച് ടീം തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിഫൈനലിൽ ഇടംപിടിച്ചു. ......
കൊച്ചി: ഉപഭോക്തൃ സംതൃപ്തി (ISO 10004) ഉൾപ്പെടെ ISO 9001, ISO 22000, HACCP, ISO 45001 എന്നീ അഞ്ച് അന്താരാഷ്ട്ര ISO അംഗീകാരങ്ങൾ വീ കേ വീസ് കാറ്ററേഴ്സിന് ലഭിച്ചു. എറണാകുളം രാമവർമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ISO ഡയറക്ടർ ശ്രീ ശ്രീകുമാർ സ്ഥാപന ഉടമ ശ്രീ വി. ......
മേടം: ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത. എന്നാൽ വൈകിട്ട് 7 മണിക്കുശേഷം കാര്യപരാജയം, മാനസിക സമ്മർദം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം എന്നിവ നേരിടേണ്ടിവരും.
ഇടവം: തുടക്കത്തിൽ കാര്യതടസ്സം, ധനതടസ്സം, യാത്രാവിഘ്നം, കലഹം, മനഃപ്രയാസം എന്നിവ അനുഭവപ്പെടാം. ......